NationalTop News

ശബരിമലയിൽ സുഖ ദർശനം, സൗകര്യങ്ങൾ ഭക്തർക്ക് പര്യാപ്തം’: തമിഴ്നാട് മന്ത്രി

Spread the love

മണ്ഡലം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്ന് തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബു. സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹ മാണെന്നും തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു അഭിപ്രായപ്പെട്ടു.

ധനു മാസപ്പുലരിയിൽ നിർമ്മാല്യദർശനത്തിന് എത്തിയ മന്ത്രി ഗണപതി ഹോമത്തിലും പങ്കെടുത്തു. തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ടാണ് ശബരിമല ദർശനം നടത്തിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ശാന്തി, മക്കളായ വിഘ്നേഷ്, ജയസിംഹൻ എന്നിവരും ഉണ്ടായിരുന്നു.

അതേസമയം ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105എസ്.ഐ,എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്.
ഡിവൈഎസ്പി മാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷ്യൽ ഓഫീസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി. വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ നാലാമത് നാലാമത് ബാച്ച് പോലീസ് സേനയ്ക്ക് സ്പെഷൽ ഓഫീസർ ,ജോയിൻറ് സ്പെഷൽ ഓഫീസർ, അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി.

സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ ബി കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്) ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ(മാനന്തവാടി എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.