KeralaTop News

പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

Spread the love

പത്തനംതിട്ട റാന്നി മക്കപ്പുഴയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി.അമ്പാടി സുരേഷ് ആണ് മരിച്ചത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. ബിവറേജസിന് മുന്നിലുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്നു പ്രതികൾ ഉണ്ടെന്ന് റാന്നി പോലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

അമ്പാടിയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയി. റോഡപകടത്തിൽ കൊല്ലപ്പെട്ടു എന്ന രീതിയിലാണ് ആദ്യം പോലീസ് ഇതിനെ സമീപിച്ചത്. എന്നാൽ പിന്നീടാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്ന് സംശയുണ്ടായത്. ബിവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.