KeralaTop News

വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സഹായം കിട്ടിയിട്ടില്ല; പക പോക്കലെന്ന് സംശയം’; മന്ത്രി വിഎന്‍ വാസവന്‍

Spread the love

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് മന്ത്രി വിഎന്‍ വാസവന്‍. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. വിഴിഞ്ഞത്ത് നിന്നുള്ള കസ്റ്റംസ് ഡ്യൂട്ടി അടക്കം കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ജിഎസ്ടിയുടെ വിഹിതവും കേന്ദ്രത്തിന് കിട്ടുന്നുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷം എത്ര കോടി രൂപയാണ് കേന്ദ്രത്തിന് കിട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അര്‍ഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ദുരന്തം മുഖത്ത് പോലും സഹായം ഇല്ല. പക പോക്കല്‍ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം സ്വകാര്യ സംരഭം അല്ല. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ല. ലാഭവിഹിതം പങ്കു വയ്ക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. വയബിലിറ്റി ഗ്യാപ് ഫണ്ട് ഗ്രാന്‍ഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ വ്യക്തമാക്കി. ലാഭവിഹിതത്തിന്റെ 80% സംസ്ഥാനത്തിനും 20% കേന്ദ്രത്തിനും നല്‍കണമെന്നാണ് വ്യവസ്ഥ ഈ വ്യവസ്ഥയില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വ്യക്തമാക്കി.