NationalTop News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല

Spread the love

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല. ലോക്സഭയുടെ റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബില്ല് അടുത്ത ദിവസം ലിസ്റ്റ് ചെയ്തേക്കും. ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നാളെ പാർ‌ലമെന്റിൽ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വിവരം.

സെപ്റ്റംബറിൽ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കുവിടാനും തയ്യാറെ ന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സംസ്ഥാന നിയമസഭ സ്പീക്കർമാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചനയുണ്ട്.

ബില്ല് ഭരണ ഘടന വിരുദ്ധമെന്നും, ഫെഡറൽ വ്യവസ്ഥയെ തകർക്കുന്നത് എന്ന് മടക്കം ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതിയുടെ റിപ്പോർട്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാൽ, 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.