യാക്കോബായ വിഭാഗത്തിനും സെമിത്തേരികള്‍ തുറന്നുനല്‍കണമെന്ന ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സുപ്രിംകോടതിയില്‍
യാക്കോബായ വിഭാഗത്തിനും സെമിത്തേരികള്‍ തുറന്നുനല്‍കണമെന്ന ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സുപ്രിംകോടതിയില്‍. സുപ്രീംകോടതിയില്‍ ഓര്‍ത്തഡോക്‌സ് സഭ സത്യവാങ്മൂലം നല്‍കി. യാക്കോബായ പുരോഹിതര്‍ ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ ശുശ്രൂഷ നടത്തിയാല്‍ തര്‍ക്കത്തിന് കാരണമാകുമെന്നാണ് വാദം. ഇത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ ചൂണ്ടിക്കാട്ടി
യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം പരിഗണിച്ച വേളയിലാണ് സുപ്രിംകോടതി സെമിത്തേരികള്‍ യാക്കോബായ വിഭാഗത്തിനും തുറന്നുനല്‍കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സെമിത്തേരി ഉള്‍പ്പെടെയുള്ള പൊതുസൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താനാകണമെന്നാണ് സുപ്രിംകോടതി പറഞ്ഞത്. മറ്റന്നാള്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാത്തോലിക ബാവയാണ് സുപ്രിംകോടതിയില്‍ അധികസത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
കേരള സമൂഹത്തിനാകെ ഞെട്ടലുണ്ടാക്കുന്ന നീക്കമാണ് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് വന്നിരിക്കുന്നതെന്ന് യാക്കോബായ പ്രതിനിധി മാര്‍ കുര്യാക്കോസ് മാര്‍ തേയോഫിലോസ് ട്വന്റിഫോറിനോട് പ്രതികരിച്ചു. സമാധാനത്തിനായി ആഹ്വാനം ചെയ്ത ഒരാളില്‍ നിന്ന് ഒരാഴ്ച കഴിയും മുന്‍പ് തന്നെ വീണ്ടും ഈ വിഷയം സങ്കീര്‍ണമാക്കാനുള്ള പ്രതികരണം വന്നത് നിരാശാജനകമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.