KeralaTop News

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല; വിഷയം ചര്‍ച്ചയാകുന്നത് വീഴ്ച മറയ്ക്കാനുള്ള സിപിഐഎം ശ്രമം’; വി മുരളീധരന്‍

Spread the love

വ്യോമസേനയുടെ സഹായങ്ങള്‍ ബില്ലു ചെയ്യുക സാധാരണ നടപടിയെന്നും, വിഷയം ചര്‍ച്ചയാകുന്നത് വീഴ്ച മറയ്ക്കാനുള്ള സിപിഐഎം ശ്രമമാണെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് അതിനപ്പുറത്ത് ഇതിന് യാതൊരു പ്രാധാന്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അയച്ച കത്ത് പുറത്ത് ഇന്നലെ പുറത്തുവന്നിരുന്നു. എയര്‍ലിഫ്റ്റിന് ചെലവായ 132 കോടി തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നത്. 2019 മുതല്‍ 2024വരെ വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക നല്‍കണമെന്ന കത്ത് കേരളത്തിന് ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതല്ല.