ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടണം; മുനമ്പം വിഷയത്തില്‍ ഭൂമി വഖഫിന്റേതല്ലെന്ന നിലപാട് മയപ്പെടുത്തി വി ഡി സതീശന്‍
മുനമ്പം വഖഫ് വിഷയത്തില്‍ ഭൂമി വഖഫിന്റേതല്ലെന്ന നിലപാട് മയപെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ീഗ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ താന്‍ ഇനി അഭിപ്രായം പറയാനില്ല. തീരുമാനമെടുക്കേണ്ടത് സര്‍ക്കാറും വഖഫ് ബോര്‍ഡും ആണെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.
വഖഫ് വിഷയത്തില്‍ തര്‍ക്കമല്ല പരിഹാരമാണ് വേണ്ടതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഭിന്നിപ്പുണ്ടാക്കുന്ന ശക്തികളെ തിരിച്ചറിയണം. അത്തരം ശക്തികളെ മാധ്യമങ്ങളും പ്രോത്സാഹിപ്പിക്കരുതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന് ഇത് പത്ത് മിനിറ്റുകൊണ്ട് തീര്‍ക്കാനാകുന്ന പ്രശ്‌നമാണെന്നും താനിതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ചതാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ വൈകിപ്പിക്കുന്നത് സംഘപരിവാറിനു വേണ്ടിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നീട്ടി കൊണ്ടുപോകാതെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാടിനെതിരെ കെ.എം ഷാജി ഉള്‍പ്പടെയുള ചില ലീഗ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.