NationalTop News

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും; പ്രധാനമന്ത്രി ചർച്ചകൾക്ക് മറുപടി പറയും

Spread the love

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കുമെന്നാണ് സൂചന. അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാൻ ആണ് കഴിഞ്ഞദിവസം ചേർന്ന കൂടിയാലോചന യോഗത്തിൽ ബിജെപിയുടെ തീരുമാനം.

വിദേശ വ്യവസായി ജോർജ് സോറോസുമായി കോൺഗ്രസിനുള്ള ബന്ധവും ഭരണപക്ഷം ഉന്നയിക്കും. അതിനിടെ അദാനി കോഴ, സംഭാൽ, മണിപ്പൂർ സംഘർഷം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യസഭയിലുമാണ് ചർച്ച. ഭരണഘടനാ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണ് കിഴിഞ്ഞയാഴ്ച തീരുമാനമുണ്ടായത്. ലോക്‌സഭയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായിരിക്കും ചർച്ചയ്ക്ക് തുടക്കമിടുക.