Wednesday, April 16, 2025
Latest:
BusinessTop News

ഇന്ന് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിയോ? സ്വര്‍ണ വിലയിടിഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകള്‍

Spread the love

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 7230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56720 രൂപയും നല്‍കേണ്ടി വരും.

രണ്ട് ദിവസത്തിന് മുന്‍പ് ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയായിരുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.