ചെന്നൈയിൽ മദ്യലഹരിയിൽ യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി
ചെന്നൈയിൽ മദ്യലഹരിയിൽ റെയിൽവേസ്റ്റഷന് മുകളിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈ മൈലാപ്പൂർ സബ് അർബൻ റെയിൽവേസ്റ്റേഷനിലാണ് സംഭവം. ലൂയിസ് എന്നയാളാണ് മരിച്ചത്. മൈലാപ്പൂർ സ്വദേശിയായ സേട്ടിനെ പൊലീസ് പിടികൂടി.
മുൻവൈരാഗ്യമോ മറ്റ് പ്രശ്നങ്ങളും ഇല്ലെന്നും മദ്യലഹരിയിൽ സംഭവിച്ചു പോയതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. ലൂയിസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.