Top NewsWorld

കടൽ കടന്ന് ലക്ഷദ്വീപിൽ കേരള മദ്യമെത്തി, 80 ശതമാനവും ബിയർ; 21 ലക്ഷത്തിന്റെ വിൽപ്പന

Spread the love

ലക്ഷദ്വീപിൽ കേരളത്തിൽനിന്ന് ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറുമെത്തി. കപ്പൽ മാർ​ഗമാണ് ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബം​ഗാരം ദ്വീപിലേയ്ക്ക് 267 കെയ്സ് മദ്യം എത്തിയത്. ഇതിൽ 80 ശതമാനവും ബിയറാണ്. 21 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്.

ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നി‍ർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകൾ മദ്യനിരോധിത മേഖലയായി തുടരും.

നേരത്തെ ഇന്ത്യൻ നിർ‌മ്മിത വിദേശമദ്യവും ബിയറും കയറ്റി അയയ്ക്കാൻ ബിവറേജസ് കോർപ്പറേഷന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഒറ്റത്തവണ അനുമതിയായാണ് മദ്യമെത്തിച്ചിരിക്കുന്നത്. കൺസ്യൂമർ ഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്‌പോർട്‌സി’നും ലഭിക്കും. എക്‌സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാൻ പെർമിറ്റ് നൽകിയത്.