NationalTop News

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനര്‍ജിക്ക് നല്‍കണം’; ലാലു പ്രസാദ് യാദവ്

Spread the love

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനര്‍ജിക്ക് നല്‍കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ കാര്യമില്ലെന്നും ലാലു പ്രസാദ് യാദവ് പറയുന്നു. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുമെന്നും ലാലു വ്യക്തമാക്കി.

സഖ്യത്തെ നയിക്കാന്‍ താന്‍ തയ്യാറാണ് എന്ന മമതയുടെ, പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നത തുടരുകയാണ്. കോണ്‍ഗ്രസ് അഹന്ത വെടിയണമെന്ന് ടി എം സി നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് മമതയ്ക്ക് അറിയാം എന്നും കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി. ബംഗാളിന് പുറത്ത് മമത പരാജയപ്പെട്ട നേതാവ് എന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോര്‍ തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ആരെങ്കിലും സഖ്യത്തെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്തുണക്കുമെന്നും ശിവസേന ഉദ്യോ വിഭാഗം നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. സമാജവാദി പാര്‍ട്ടി, ശിവസേന ഉദ്ധവ്, NCP, RJD എന്നീ നാല് ഇന്ത്യ സഖ്യ കക്ഷികള്‍ക്ക് പുറമേ സഖ്യത്തിന് പുറത്തുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും മമതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.