KeralaTop News

മലപ്പുറത്ത് അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

Spread the love

മലപ്പുറം താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ദേവി തൂങ്ങി മരിച്ച നിലയിലും മകൾ ദീപ്തി ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു

സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോദന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.