തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി; ജില്ലാ കമ്മിറ്റികള്‍ വിഭജിക്കും
തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി. ബിജെപിയുടെ ജില്ലാ കമ്മിറ്റികള്‍ വിഭജിക്കും. ഇന്ന് എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് തീരുമാനം.
ബിജെപിക്ക് ഇനി സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മലപ്പുറം തൃശൂര്‍ ജില്ലകളില്‍ മൂന്ന് ജില്ലാ കമ്മിറ്റികള്‍ വീതം നിലവില്‍ വരും. ഒരു ജില്ലയെ മൂന്നായി വിഭജിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ജില്ലാ പ്രസിഡന്റുമാരും മറ്റ് ജില്ലകളില്‍ രണ്ട് ജില്ലാ പ്രസിഡന്റ്മാരും വരും. മറ്റ് 7 ജില്ലകള്‍ക്ക് രണ്ട് ജില്ലാ കമ്മിറ്റികള്‍ വീതമാണുണ്ടാകുക. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോ കമ്മിറ്റികള്‍ തന്നെ തുടരും. ജനുവരിയോടെ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരും.
നേരത്തെ, നിയമസഭാ മണ്ഡലം കമ്മറ്റിയെ ബിജെപി രണ്ടായി വിഭജിച്ചിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ഡോ. കെ എസ് രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി എന്നുള്ളതും ഇന്നത്തെ യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്.