KeralaTop News

‘ദുരിതബാധിതർക്ക് 100 വീടുണ്ടാക്കി നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്‌ദാനം സ്വീകരിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ട’: ബിനോയ് വിശ്വം

Spread the love

മുണ്ടകൈ ദുരിതബാധിതർക്ക് 100 വീടുണ്ടാക്കി നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്‌ദാനം സഹായം സ്വീകരിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങായി കർണാടക വെച്ച് നൽകാമെന്ന് പ്രഖ്യാപിച്ച നൂറ് വീടുകളുടെ ഏകോപനം വഴിമുട്ടിയെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചതിന് പിന്നാലെയാണ് പ്രതികരണം.

അതേസമയം മുനമ്പത്ത് നിന്നും ആരെയും കുടിയിറക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വഖഫ് ഭൂമിയായാലും ദേവസ്വം ഭൂമിയായാലും പാവങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല. AITUC സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കില്ല. ഇടതുപക്ഷത്തെ AITUC വെല്ലുവിളിക്കില്ല, പക്ഷെ ചിലത് പറയാനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം വീടുകൾ വച്ച് നൽകുന്ന കാര്യത്തിൽ പിന്നീട് കേരളം ഒരു ആശയവിനിമയവും നടത്തിയില്ല. സ്ഥലം വാങ്ങിയും വീട് വെച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറയുന്നു. 100 വീട് വെച്ച് നൽകാമെന്ന കര്‍ണാടകയുടെ വാഗ്ദാനത്തിൽ കേരള സര്‍ക്കാര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കുന്നത്.