NationalTop News

‘വിഴിഞ്ഞത്തിന് നൽകുന്ന സഹായധനം തിരിച്ച് അടയ്ക്കണം, 20% വരുമാനവിഹിതവും വേണം’; നിർമല സീതാരാമൻ

Spread the love

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം നല്‍കുന്ന 817 കോടി രൂപ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് മറുപടി.

വയബിലിറ്റി ഗ്യാപ് ഫണ്ട്‌ സൗജന്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം തള്ളി. 20 ശതമാനം വരുമാനവിഹിതം വേണമെന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കേന്ദ്ര ധനമന്ത്രി അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നു.

വി.ജി.എഫ് തിരിച്ചടക്കണമെന്ന് പറഞ്ഞതോടെ കേന്ദ്രം നല്‍കുന്ന ഗ്രാന്റ് വായ്പ്പക്ക് തുല്യമായി. തൂത്തുക്കുടി തുറമുഖത്തെയും വിഴിഞ്ഞത്തേയും താരതമ്യം ചെയ്യാനാവില്ലെന്നും തൂത്തുക്കുടി കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണെന്നും കേന്ദ്രധനമന്ത്രി വിശദീകരിച്ചു.