KeralaTop News

സുന്നി ഐക്യം അനിവാര്യം, രാഷ്ട്രീയം മതത്തിൽ ഇടപെടുത്തരുത്’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Spread the love

സുന്നി ഐക്യം അനിവാര്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയം മതത്തിൽ ഇടപെടുത്തരുത്. മതം മതത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും പോകട്ടെ. സുന്നി ഐക്യം എന്നുപറഞ്ഞാൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നാകുക എന്നാണ്.

വർഗീയത ദുരീകരിക്കാൻ ഒത്തുചേരുക എന്നാണ് ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ സുന്നികളും നല്ല കാര്യങ്ങൾക്ക് യോജിക്കുകയാണ് ചെയ്യേണ്ടത്. മതവും രാഷ്ട്രീയവും രണ്ടാണ്. രണ്ടും രണ്ടായി നിൽക്കണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിജ്ഞാന വിനിമയം ധാര്‍മ്മിക ബോധത്തിലധിഷ്ഠിതമായി നടക്കുമ്പോള്‍ മാത്രമാണ് മാതൃകായോഗ്യരായ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയൂവെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മാനവ ബോധത്തിലും നന്മയിലുമധിഷ്ഠിതമായ ശാക്തീകരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കള്‍ക്കിടയില്‍ വ്യാപകമായി വളര്‍ന്നു പടരണം.

തലമുറകളുടെ സൃഷ്ടികര്‍ത്താക്കളെന്ന നിലയ്ക്ക് സമൂഹത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നവരെ ശരിയായ രീതിയില്‍ പരിഗണിക്കുക തന്നെ വേണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.