ലോക ചെസ് ചാമ്പ്യൻഷിപ്പ്; നിർണായക ജയം; ലീഡ് എടുത്ത് ഡി ഗുകേഷ്
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായക ലീഡ് എടുത്ത് ഇന്ത്യയുടെ ഡി ഗുകേഷ്. പതിനൊന്നാം റൌണ്ടിൽ ലോകമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചു. ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി. ഡിങ് ലിറന് അഞ്ച് പോയിന്റുകളാണുള്ളത്. ഇനി മൂന്ന് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഏഴര പോയിന്റ് നേടുന്നയാൾ അടുത്ത ലോക ചാമ്പ്യനാകും. അടുത്ത മൂന്ന് മത്സരങ്ങളിൽ സമനില പിടിച്ചാൽ ഗുകേഷ് ലോകചാമ്പ്യനാകും.
ഡിസംബർ 13 വരെ നീണ്ട് നിൽക്കുന്ന ഫൈനലിൽ ആകെ 14 ക്ലാസിക്കൽ ഗെയിമുകളാണ് ഉള്ളത്. ജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക്
അരപ്പോയിന്റുമാണ് ലഭിക്കുക. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാന്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിൽ കണ്ണുവച്ചാണ് ഡി.ഗുകേഷ് ഫൈനൽ പോരിനിറങ്ങുന്നത്. വെറും 18 വയസുള്ള ഗുകേഷ് കിരീടം നേടുകയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനുമാകും.
ഏകദേശം 21 കോടി 11 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജയിക്കുന്ന ഓരോ ഗെയിമിനും രണ്ട് ലക്ഷം ഡോളർ ലഭിക്കും. ബാക്കി തുക ഇരുതാരങ്ങൾക്കും തുല്യമായി വീതിക്കും. 14 റൌണ്ടിന് ശേഷം പോയിന്റ് നിലയിൽ തുല്യമെങ്കിൽ സമപരിധി വച്ചുള്ള റാപ്പിഡ്, ബ്ലിറ്റ്സ് ടൈബ്രേക്കറിലൂടെ ജേതാവിനെ നിർണയിക്കും.