KeralaTop News

നീല ട്രോളി വിവാദം: ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്ത് പൊലീസ്

Spread the love

ട്രോളി ബാഗ് വിവാദത്തിൽ പാലക്കാട് പൊലീസ് സംഘം ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്തു. കൊല്ലത്തെ ഫ്ലാറ്റിൽ വച്ചാണ് മൊഴിയെടുത്തത്. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴി എടുത്തിരുന്നു. ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സി.പി.എം. നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സി.സി.ടി.വികളും പരിശോധിക്കുകയും ചെയ്തു.