KeralaTop News

ഒല്ലൂർ എസ്എച്ച്ഒയെ കുത്തിയ സംഭവം; അനന്തു മാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

Spread the love

ഒല്ലൂർ എസ് എച്ച് ഒയെ കുത്തിയ അനന്തു മാരിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് എഫ്ഐആർ. നെഞ്ചിലും വലതു കൈയിലുമാണ് എസ് എച്ച് ഒ ഫർഷാദിനു കുത്തേറ്റത്. ഹർഷാദ് അപകടനില തരണം ചെയ്തു.

ഒരു യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അനന്തു മാരി എന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. പൊലീസിനെ കണ്ട അനന്തുവും സുഹൃത്തുക്കളും ഇവരെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് എസ്എച്ച്ഒയുടെ തോളിന് കുത്തി. എസ്എച്ച്ഒയ്ക്ക് പുറമേ സിപിഒ ആയ ദീപക്കിന് കൂടി സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

എസ്എച്ച്ഒക്ക് മൂന്ന് തവണ കുത്തേറ്റുവെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി പറഞ്ഞു. എസ്എച്ച്ഒയുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യവസ്ഥയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനന്തു ഉള്‍പ്പടെ മുന്ന് പേരെ പൊലീസ് സംഭവ സ്ഥലത്ത് വച്ച് പിടികൂടിയിട്ടുണ്ട്. അതേസമയം, കത്തികുത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ച അനന്ദു മാരി അക്രമാസക്തനായി. പോലീസിന് നേരെ അസഭ്യവര്‍ഷവും നടത്തി. ഇയാള്‍ മാരക ലഹരിക്ക് അടിമ എന്ന് പോലീസ് പറഞ്ഞു.