NationalTop News

അദാനി വിഷയവും രാഹുൽ ഗാന്ധിക്കെതിരായ ആരോപണവും; പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് പ്രക്ഷുബ്ധമായേക്കും

Spread the love

പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായേക്കും. അദാനിയ്ക്കെതിരായ പ്രതിഷേധത്തിനൊപ്പം ബിജെപി അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും കോൺഗ്രസ് ആയുധമാക്കും. സംഭൽ സംഘർഷം അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഇരുസഭയിലും ഉന്നയിക്കും.

കഴിഞ്ഞ ദിവസം സംഭല്‍ വിഷയത്തേക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെ ലോക്‌സഭ ഉച്ചയ്ക്കു ശേഷം രണ്ടുമണിവരെ നിര്‍ത്തിവെച്ചിരുന്നു. അദാനി ഗ്രൂപ്പിനെതിരേ യു.എസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യംവിളിച്ചു.

ലോക്‌സഭയില്‍ അദാനി വിഷയത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അദാനിക്കെതിരേ അന്വേഷണം നടത്താന്‍ മോദിക്ക് സാധിക്കില്ല. കാരണം, അങ്ങനെ ചെയ്താല്‍ അദ്ദേഹം അദ്ദേഹത്തേക്കുറിച്ച് അന്വേഷിക്കുന്നതുപോലെയാകും. അവര്‍ ഒന്നാണ് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.