KeralaTop News

ട്രെയിനിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

Spread the love

ട്രെയിനിൽവെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സിഐക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെയാണ് നടപടി. സഹയാത്രക്കാരിയായ യുവതിയെ എസ്ഐ കടന്നുപിടിച്ചെന്നാണ് പരാതി.

കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചത്.

യുവതി പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിഐയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.