കണ്ണൂരില്‍ സിപിഐഎം സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി
കണ്ണൂരിൽ സിപിഐഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്.
ഒരു മണിക്കൂര്‍ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്. ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും സമീപത്ത് ആളുകൾ അധികം ഇല്ലാതിരുന്നതിനാലും കൂടുതൽ അപകടം ഉണ്ടായില്ല.
മയ്യിൽ – ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസ് ആണ് കുടുങ്ങിയത്. ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന റൂട്ടാണ് സ്‌റ്റേഡിയം കോർണറിന് മുൻപിലൂടെയുളളത്. ഗതാഗതം തടസപ്പെട്ടതോടെ മറ്റൊരു വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.