കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിൽ അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണർവേകുവാൻ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, ഹെലി ടൂറിസത്തിനായി 14 ജില്ലകളിലെയും സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.എല്ലാ വശങ്ങളും പരിശോധിച്ചാണ് നയത്തിന് അംഗീകാരം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ, പിന്നീട് കേരളത്തിലുടനീളം വ്യാപിപ്പിക്കമെന്നും മന്ത്രി വ്യക്തമാക്കി.