NationalTop News

പ്രതിസന്ധി അവസാനിച്ചു; ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകും

Spread the love

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകും. നിയമസഭാകക്ഷി യോഗത്തിൽ ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമൻ, വിജയ് രൂപാണി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. എം എൽ എ മാർ ഓരോത്തരായി പിന്തുന്ന അറിയിച്ചു. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്.

രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിസങ്ങൾ കഴിഞ്ഞിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം വൈകിയിരുന്നു. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസി ൻ്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം അഞ്ചിലെ സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച മുംബൈയിലെ ആസാദ് മൈതാനിൽ വൈകിട്ട് അഞ്ചുമണിയോടെ പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു.

ബിജെപിക്ക് 21 മന്ത്രിമാർ തന്നെയുണ്ടാവും. 12 മന്ത്രി സ്ഥാനം ശിൻഡെ വിഭാത്തിനും 10 എണ്ണം എൻസിപിക്കും കിട്ടുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാർക്കുമൊപ്പം 20 മന്ത്രിമാർ കൂടി സത്യപ്രതിഞ്ജ ചെയ്തേക്കും. തകർപ്പൻ ജയമാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയിൽ 220 ഓളം സീറ്റുകളിൽ വിജയം. ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ്. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്.