KeralaTop News

കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്‌സ്പ്രസ്‌

Spread the love

കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്‌സ്പ്രസ്‌. 12618 മംഗളാ – ലക്ഷദ്വീപ് എക്സ്പ്രസാണ് കനത്ത മഴയിൽ ചോർന്നൊലിച്ചത്. എ സി കോച്ചിൻ്റെ ഒരു ബോഗിയാണ് ഇന്നലെ കനത്ത മഴയിൽ ചോർന്നൊലിച്ചത്.

യാത്രക്കാരുടെ മുഖത്തേക്ക് വെള്ളം വീഴുന്നത് തടയാൻ ബെഡ് ഷീറ്റ് വലിച്ചു കെട്ടുകയായിരുന്നു. യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ നനഞ്ഞു. യാത്രക്കാരനായ ഹസനുൽ ബസരി പി കെ പകർത്തിയ ദൃശ്യങ്ങൾ ലഭിച്ചു.

യാത്രക്കാരനായ ഹസനുൽ ഇന്നലെയാണ് കോഴിക്കോട്ടേക്ക് യാത്ര ചെയ്‌തത്‌. യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെ നനഞ്ഞു. റെയിൽവേ അധികൃതരെ വിവരം അറിയിച്ചെങ്കിലും അത് പരിഹരിക്കാൻ അവർ തയ്യാറായില്ലെന്നും യാത്രക്കാർ പറയുന്നു.