പാതിരാ നാടകം പൊളിഞ്ഞു; എം ബി രാജേഷ് മാപ്പ് പറയണം; മുനമ്പത്ത് 2 മതങ്ങളെ തമ്മിൽ അടിപ്പിക്കാൻ ചിലർ ശ്രമിച്ചു’; വിഡി സതീശൻ
പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാതിരാ നാടകം പൊളിഞ്ഞുവെന്ന് വിഡി സതീശൻ പറഞ്ഞു. എം ബി രാജേഷ് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മന്ത്രി എംബി രാജേഷും അളിയനും കൂടെയാണ് പാതിര നടകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ആറ് കാര്യങ്ങൾ സിപിഐഎം കോൺഗ്രസിനെതിരെ സിപിഐഎം ഉണ്ടാക്കി. അതെല്ലാ തിരിഞ്ഞുവന്നു. കോൺഗ്രസിനെ തോൽപ്പിച്ച് പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. മന്ത്രിയുടെ സിപിഐഎമ്മും ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
മുനമ്പം വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മുനമ്പത്ത് 2 മതങ്ങളെ തമ്മിൽ അടിപ്പിക്കാൻ ചിലർ ശ്രമിച്ചു. കോൺഗ്രസ് കൊണ്ടുവന്ന നിയമം മൂലം 2022 വരെ പ്രശ്നം ഇല്ലായിരുന്നു. 10 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ് മുനമ്പത്തേതെന്ന് വിഡി സതീശൻ പറഞ്ഞു. വഖഫ് ബോർഡ് സർക്കാർ നിയമിച്ചതാണ്. വഖഫ് ഭൂമിയല്ല എന്ന നിലപാട് അവർ സ്വീകരിക്കാൻ സർക്കാർ പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇത് കോടതിയിൽ പറഞ്ഞാൽ പ്രശ്നം തീരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പ്രശ്നം വലിച്ച് നീട്ടി കൊണ്ട് പോകാൻ ശ്രമം നടക്കുന്നുവെന്ന് വിഡി സതീശൻ വിമർശിച്ചു. പ്രശ്നം ഉണ്ടാക്കാൻ കുറെ പേർ റോഡിൽ ഇറങ്ങിയിട്ടുണ്ട്. വഖഫ് ബിൽ പാസാക്കിയാൽ പിന്നാലെ ചർച്ച് ബിൽ വരും. ഇത് രണ്ടും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർവ കക്ഷി യോഗം വിളിക്കണം എന്നാവശ്യപ്പെട മുഖ്യമന്ത്രിക്ക് കത്ത് നൽകി. പക്ഷെ ഇത് വരെ യോഗം വിളിച്ചില്ലെന്ന് വിഡി സതീശൻ പറഞ്ഞു. താൻ കത്ത് നൽകിയ ശേഷമാണ് ഉന്നതതല ഉദ്യോഗസ്ഥ യോഗം ചേർന്നത്. പ്രശ്നം പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചാൽ പ്രതിപക്ഷം ആദ്യം പിന്തുണ നൽകുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.