മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 26 കാരിയെ നഗ്നയാക്കി പണം തട്ടി; യുവതിയില്‍ നിന്ന് കവര്‍ന്നത് 17.8 ലക്ഷം രൂപ
മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 26 കാരിയെ നഗ്നയാക്കി പണം തട്ടി. 17.8 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ജെറ്റ് എയര്‍വെയ്സുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസില്‍ പ്രതിയാണെന്നാണ് ഭീഷണിപ്പെടുത്തിയത്. മുംബൈയിലെ ബോറിവലി ഈസ്റ്റില്‍ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ശാരീരിക പരിശോധന നടത്തണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. വീഡിയോ കോളില്‍ വസ്ത്രം അഴിച്ചു പരിശോധിച്ചു. പണവും തട്ടിയെടുത്തു.
നവംബര്‍ 19 – 20 തിയതികള്‍ക്കുള്ളിലാണ് സംഭവം നടക്കുന്നത്. യുവതി വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു മരുന്നു കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. നരേഷ് ഗോയലുമായി ബന്ധപ്പെട്ട കേസില്‍ യുവതിയുടെ പേര് കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തട്ടിപ്പ് സംഘം അറിയിച്ചത്. ഈ കാര്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുതെന്നും അറിയിച്ചു.