Thursday, January 9, 2025
Latest:
KeralaTop News

ശബരിമലയിൽ കനത്ത മഴ, തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു

Spread the love

കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറിൽ 20,00- 25,000 ഇടയിൽ തീർത്ഥാടകർ മാത്രമേ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നുള്ളൂ.

കനത്ത മഴ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ശബരിമലയിൽ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു.5 മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടികയറി.

പിന്നെ മല കയറി വരുന്നവർ കാത്തുനിൽപില്ലാതെ പടി കയറി ദർശനം നടത്തുകയാണ്. പമ്പയിൽനിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കടത്തിവിടുന്നത്.നീലിമല പാതയിൽ 18 നടപ്പന്തലുകൾ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതൽ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാൽ മഴ നനയാതെ കയറി നിൽക്കാം

എന്നാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്ക് പമ്പയിൽ എത്തി വാഹനത്തിൽ കയറുന്നതുവരെ മഴ നനയണം.മടക്ക യാത്രക്ക് തീർഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ മഴ നനയാതെ കയറി നിൽക്കാൻ സംവിധാനമില്ല. മഴ പെയ്ത് പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

ആറാട്ട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ഇതിനു പുറമേ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേന, ദ്രുതകർമ സേന, അഗ്നി രക്ഷാ സേന, പൊലീസ് എന്നിവരും പമ്പയിൽ ജാഗ്രത പാലിക്കുന്നു.