ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ.
ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ജയ് ഷായുടെ മുന്‍ഗാമികളായ ഇന്ത്യക്കാര്‍.
2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നില്‍ വിശ്വാസമര്‍പ്പിച്ച ഐസിസി ഡയറക്ടര്‍മാര്‍ക്കും അംഗങ്ങള്‍ക്കും ജയ് ഷാ നന്ദി പറഞ്ഞു.