കുലശേഖരപുരത്തെ തമ്മില്‍തല്ല് നാണക്കേടായി’; പരസ്യ പ്രതികരണങ്ങളില്‍ നടപടിക്ക് സാധ്യത
കരുനാഗപ്പള്ളിയിലെ കൈയ്യാങ്കളിയില്‍ ഇടപെടല്‍ തുടങ്ങി സിപിഐഎം സംസ്ഥാന നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ കൊല്ലത്ത് ചേരും. സമ്മേളന കാലയളവില്‍ പരസ്യ പ്രതികരണങ്ങളില്‍ നടപടി എടുത്താല്‍ അത് അസാധാരണ നടപടിയാകും. കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മില്‍തല്ല് പാര്‍ട്ടിക്ക് സംസ്ഥാനത്ത് വലിയ നാണക്കേടായെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍.
ഇന്നലെ കുലശേഖരപുരത്ത് ലോക്കല്‍ സമ്മേളനത്തില്‍ പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ലിന് പിന്നാലെയാണ്, വിഭാഗീയത തെരുവിലെത്തിയത്. സേവ് സിപിഐഎം എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരെ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം.
ആലപ്പാട് ലോക്കല്‍ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനുo, ജെ മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുത്ത ലോക്കല്‍ സമ്മേളനത്തിലാണ് പ്രതിഷേധം. നേതൃത്വത്തിന് എതിരെ കരുനാഗപ്പള്ളിയില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.