Tuesday, January 7, 2025
KeralaTop News

‘രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ല, വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി’: സത്യൻ മൊകേരി

Spread the love

വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും സത്യൻ മൊകേരി പറഞ്ഞു.

ഗാന്ധി കുടുംബത്തോടുള്ള വൈകാരികത പ്രചാരണ ആയുധമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് നടത്തിയത്. വോട്ടുകൾ കുറഞ്ഞത് ബൂത്തടിസ്ഥാനിൽ പരിശോധിക്കുമെന്നും സത്യൻ മൊകേരി വ്യക്തമാക്കി.

കോൺഗ്രസ് രാഷ്ട്രീയ വികസന പ്രശ്നങ്ങൾ ഉന്നയിച്ചില്ല. ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുളള പ്രചാരണം നടത്തിയാൽ ഗുണകരമല്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് വെറും വൈകാരിക പ്രചാരണമാണ് നടത്തിയതെന്നും സത്യൻ മൊകേരി വ്യക്തമാക്കി.