Wednesday, January 1, 2025
Latest:
KeralaTop News

ശനിയാഴ്ച മുതൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Spread the love

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട മുതൽ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .

ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിനു സമീപം വഴി ചെന്നൈ തീരത്തിനടുത്തേക്ക് നീങ്ങിയേക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് താരതമ്യേന മഴ കുറവായിരിക്കും.

ശക്തമായ കാറ്റിനും മോശം കലവസ്ഥയുക്കും സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏറെപ്പെടുത്തിയ വിലക്ക് നാളെ വരെ തുടരും.