Top NewsWorld

ഇസ്കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് സർക്കാരിന്റെ ഹർ‍ജി; ഇടപെടാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി

Spread the love

ഇസ്കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് സർക്കാരിന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ധാക്ക ഹൈക്കോടതി. ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്നും, സ്വമേധയ കേസെടുത്ത് നിരോധിക്കണമെന്ന സർക്കാർ ആവശ്യമാണ് തള്ളിയത്. ഹൈന്ദവ പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിൽ ഹിന്ദു സമൂഹം പ്രതിഷേധം ശക്തമാക്കിയതിനിടെ ആണ് സർക്കാർ ഹർജി നൽകിയത്.

അതിനിടെ ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിനെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീന അപലപിച്ചു. ബംഗ്ലാദേശിൽ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന് ഷേക്ക് ഹസീന വിമർശിച്ചു. ചിന്മയ് കൃഷ്ണദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ഷേക്ക് ഹസീന ആവശ്യപ്പെട്ടു.

തന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ കൃഷ്ണദാസ് സംഘടിപ്പിച്ചിരുന്നു. ഒരു ഹിന്ദു റാലിയിൽ ദേശീയപതാകയെ നിന്ദിച്ചുവെന്നാരോപിച്ച്, രാജ്യദ്രോഹക്കുറ്റം ചുമത്തി ഈമാസം 25-ന് ചിന്മയ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് ഭരണഘടനയിൽ നിന്നും മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യണമെന്നും അറ്റോർണി ജനറൽ എം ഡി അസദുസ്സമാൻ ഒരാഴ്ച മുമ്പ് മറ്റൊരു കേസ്സിൽ നിലപാട് വ്യക്തമാക്കിയിരുന്നു.