Thursday, March 12, 2026
Latest:
KeralaTop News

‘നിങ്ങളുടെ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിനെതിരേ ഹരീഷ് പേരടി

Spread the love

ചില മലയാളം സീരിയലുകൾ ‘എന്‍ഡോസള്‍ഫാന്‍’ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ വിമർശനത്തിനെതിരെ നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി പ്രേം കുമാറിനെതിരെ രംഗത്തെത്തിയത്. പ്രേം കുമാറിന്‍റെ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകമെന്ന് ഹരീഷ് കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമർശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാൽ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാർ വ്യക്തമാക്കിയിരുന്നു.