Tuesday, November 26, 2024
Latest:
KeralaTop News

‘മഹാരാഷ്ട്രയിൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തി, ഇന്ത്യയിൽ ഇനിയുണ്ടാകേണ്ടത് ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ്’: രമേശ് ചെന്നിത്തല

Spread the love

രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഭരണകൂടത്തിന് താത്പര്യമുള്ളവരെ തെരത്തെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു.മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്.

മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്ന് വെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണ് തെരെഞ്ഞടുപ്പ് ഫലം. ഇന്ത്യയിൽ ഇനിയുണ്ടാകേണ്ടത് ബാലറ്റ് പേപ്പറിലൂടെയുള്ള തെരെഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇവിഎം മെഷീൻ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നു. ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം.ജനാധിപത്യത്തെ സംരക്ഷിക്കണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു.ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടു.

ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല.കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി.ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.