NationalTop News

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി; 7 വര്‍ഷത്തിന് ശേഷം അധ്യക്ഷപദം എന്‍എസ്‌യുഐക്ക്

Spread the love

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന് ശേഷം അധ്യക്ഷപദം എന്‍എസ്‌യുഐ തിരിച്ച് പിടിച്ചു. എന്‍എസ്യുഐയും എബിവിപിയും രണ്ടു സീറ്റുകള്‍ വീതം നേടി വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനവും എന്‍എസ്‌യുഐ നേടിയപ്പോള്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി.

എന്‍ എസ് യു ഐയുടെ റൗനക്ക് ഖാത്രി പ്രസിഡന്റ് സ്ഥാനത്തേക്ക് 1300 ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജോയിന്റ് സെക്രട്ടറി പദത്തിലേക്ക് ലോകേഷ് ചൗധരിയും വിജയിച്ചു.വൈസ് പ്രസിഡന്റായി ABVP യുടെ ഭാനു പ്രതാപ് സിങ് തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും വിജയിച്ചു.

കോടതി തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടര്‍ന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം സ്റ്റേ ഉത്തരവിലൂടെ തടഞ്ഞുവച്ചത്. നാലു സ്ഥാനത്തേക്ക് 21 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എട്ടുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാലുപേര്‍ വീതവുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.