KeralaTop News

വഖഫ് നിയമ ഭേദഗതി ബില്ല്; ‘മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം’; കെ രാധാകൃഷ്ണൻ

Spread the love

വഖഫ് നിയമ ഭേദഗതി ബില്ലിലുള്ള ആശങ്ക സർവ്വകക്ഷി യോഗത്തിൽ പങ്കുവെച്ചെന്ന് കെ രാധാകൃഷ്ണൻ എംപി. മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാറിന്റെ കടന്നുകയറ്റമാണ് ബില്ലെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യത തകർക്കാനുള്ള ശ്രമമാണ്. മനുഷ്യനെ വിഭജിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബില്ലെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.

മതവിശ്വാസത്തിനനുസരിച്ചാണ് മതവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. അതിൽ കൈകടത്തുന്നത് സ്വാതന്ത്ര്യത്തിൽ കൈവയ്ക്കുന്നതിന് തുല്യമാണെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ദേവസ്വം ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പേരിന്റെ പേരിൽ പോലും മുമ്പ് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വഖഫ് ബോർഡിൽ മറ്റെല്ലാവർക്കും കയറി കൂടാനുള്ള ശ്രമം എന്ന ആശങ്ക ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലാപം ആരംഭിച്ചാൽ തടയാൻ കഴിയില്ല എന്നതിന്റെ തെളിവാണ് മണിപ്പൂർ. ജെപിസിയുടെ പരിഗണനയിലുള്ള ബില്ല് ലിസ്റ്റ് ചെയ്യുക പതിവില്ല. വിഭജിച്ചു ഭരിക്കുക എന്ന നയം ഫലപ്രദമായി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. മുനമ്പം വിഷയത്തിൽ സർക്കാർ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വലുതാക്കാതിരിക്കാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കി.