NationalTop News

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും; ആര്‍ജെഡിയ്ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ സാധ്യത

Spread the love

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി. മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും.കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡിക്കും മന്ത്രി പദത്തില്‍ ഇടം നല്‍കും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഇതിനോടകം തന്നെ നീരിക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.താരീഖ് അന്‍വര്‍, മല്ലു ഭട്ടി വിക്രമാര്‍ക, കൃഷ്ണ അല്ലാവൂരു എന്നിവരാണ് ജാര്‍ഖണ്ഡിലെ നിരീക്ഷകര്‍.

സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് നേരിടേണ്ടി വന്ന പരാജയം പരിശോധിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. ഗോത്രവര്‍ഗ്ഗ മേഖലയില്‍ പാര്‍ട്ടിക്ക് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രാദേശിക വികാരം ജെ എംഎമ്മിന്നൊപ്പം നിന്നുവെന്നും പ്രാഥമിക വിലയിരുത്തല്‍.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യമുന്നണി ഝാര്‍ഖണ്ഡില്‍ വിജയത്തിലേക്ക്. നടന്നടുത്തത്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 53 സീറ്റുകള്‍ നേടി. 27 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് നേടാനായത്.