Friday, April 25, 2025
Latest:
KeralaTop News

വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം, അന്തിമ വിജയം മതേതരത്വത്തിന്’; രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ട്. മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങൾ നൽകുന്ന നിറഞ്ഞ പുഞ്ചിരിയിൽ ഉണ്ട്. ന​ഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ​ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. ന​ഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്നാണ് പാർട്ടിയും പ്രവർത്തകരും പ്രതീക്ഷിക്കുന്നത്. ഒഫീഷ്യലി ഒരു പാട്ടും ഇറക്കിയിട്ടില്ല. ആവേശക്കമ്മിറ്റിക്കാർ എത്തും. നല്ല ലീഡുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് മതേതര സംവിധാനമാണ് ജയിക്കുന്നതെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു.

ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് പാലക്കാട്ടെ മൂന്ന് മുന്നണികളും. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ബൂത്ത് കണക്കുകള്‍ക്കപ്പുറം ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്ന് നേതൃത്വങ്ങള്‍ക്ക് നന്നായി അറിയാം, അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും.