KeralaTop News

സർക്കാർ വിരുദ്ധത ഇല്ല, ലീഡ് 10000 കടക്കുമെന്ന് പ്രതീക്ഷ’ ; പ്രതികരണവുമായി യു ആർ പ്രദീപ്

Spread the love

സർക്കാർ വിരുദ്ധതയില്ലെന്ന് ചേലക്കരയിൽ വിജയമുറപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. ഇടതുപക്ഷ സ്ഥാനാർത്ഥികളെ ചേർത്തു പിടിച്ച ചരിത്രമേ ചേലക്കരയ്ക്കുള്ളുവെന്നും അത് തന്നെയാണ് ഇക്കുറിയും ആവർത്തിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ ചേലക്കരക്കാർക്ക് വിശ്വാസമാണ്. ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. ഇനിയും നിൽക്കും – അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷം 10000 കടക്കുമെന്നാണ് വിശ്വാസമെന്നും യു ആർ പ്രദീപ് വ്യക്തമാക്കി.

നിലവിൽ ചേലക്കരയിൽ വോട്ടെണ്ണൽ ഏഴ് റൗണ്ടുകൾ പൂർത്തിയായി. 9281 ആണ് പ്രദീപിന്റെ ലീഡ്. 37063 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് 27782 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥി 15704 വോട്ടുകളാണ് പിടിച്ചത്. പി വി അൻവറിന്റെ ഡിഎംകെ ഒരു ചലനവുമുണ്ടാക്കിയില്ല. 2542 വോട്ടുകൾ മാത്രമാണ് നിലവിൽ ഡിഎംകെ സ്ഥാനാർത്ഥിഎൻ കെ സുധീർ നേടിയത്.

മൂന്നാം വട്ടവും ഇടതുപക്ഷ ഭരണം ഉണ്ടാകുമെന്ന് തെളിയിക്കുന്ന ജനവിധിയാണ് ചേലക്കരയിലുണ്ടായതെന്ന് കെ രാധാകൃഷ്ണൻ എം പി പ്രതികരിച്ചു. ഭൂരിപക്ഷം 10,000 കടക്കും. ഇനി എണ്ണാനുളള പഞ്ചായത്തുകളിലും ലീഡ് ചെയ്യും. 2016 നേക്കാൾ ഭൂരിപക്ഷം യു.ആർ പ്രദീപ് നേടും. ഒന്നാം വട്ടവും എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന് തെളിയിക്കുന്നതാണ് ചേലക്കരയിലെ ജനവിധി. ജനങ്ങൾക്ക് ഭരണവിരുദ്ധതയില്ല, അത് പറഞ്ഞുണ്ടാക്കുകയാണ്. ഭരണത്തിന്റെ നേട്ടം അനുഭവിച്ചറിഞ്ഞ ആളുകൾ ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്നും അദ്ദേഹം പ്രതികരിച്ചു.