Tuesday, February 11, 2025
Latest:
KeralaTop News

ഇടതുപക്ഷത്തിന് 40000 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന ചേലക്കരയിൽ ഭരണവിരുദ്ധ വികാരം പ്രകടം’: കെ സുധാകരൻ എംപി

Spread the love

പാലക്കാട് ഭൂരിപക്ഷം 10000 ത്തിന് മുകളിൽ എത്തുമെന്ന് കെ സുധാകരൻ എംപി. ചേലക്കരയിൽ 40,000 ത്തിലധികം ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ള ഭൂരിപക്ഷം സർക്കാരിനോടുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം തന്നെയാണെന്ന് പറയാൻ കഴിയുമെന്നും കെ സുധാകരൻ പറഞ്ഞു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില കുതിച്ചുയരുകയാണ്. രണ്ടു ലക്ഷത്തിൽ അധികം ലീഡ് നില ഇപ്പോൾ തന്നെയുണ്ട്. വലിയ വിജയം തന്നെയാണ് യുഡിഎഫ് നേടിയെടുക്കുന്നതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് രൂക്ഷഭാഷയിൽ വിമർശിച്ചു. കെ സുരേന്ദ്രൻ രാജി വെക്കാതെ, സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെയും കടന്നാക്രമിച്ചായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.