KeralaTop News

‘വോട്ട് എണ്ണട്ടെ,കേരളത്തിന്റേത് ജനാധിപത്യ മനസ്; സത്യൻ മൊകേരി

Spread the love

കേരളത്തിന്റേത് ജനാധിപത്യ മനസ്സാണെന്ന് സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരി. കേന്ദ്രത്തിലെ ദേശീയ നേതാവ് എന്തുകൊണ്ട് കേരളത്തിൽ വന്ന് മത്സരിക്കാൻ തയ്യാറായത്. എന്തുകൊണ്ട് യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും മത്സരിക്കുന്നില്ല, ഇതൊക്കെ രാഷ്ട്രീയ ഭീരുത്വം ആണെന്ന് സത്യൻ മൊകേരി വിമർശനം ഉന്നയിച്ചു.

ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തുന്ന സമീപനമാണിത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ലാത്ത ഭീരുക്കളെപ്പോലെ ഒളിച്ചോടുകയല്ല വേണ്ടത് സത്യൻ മൊകേരി പറഞ്ഞു. ഇന്ത്യ സഖ്യത്തിൻ്റെ അന്തഃസത്ത കോൺഗ്രസ്‌ കളഞ്ഞുകുളിച്ചുവെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു.

അതേസമയം, മൂന്ന് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചു. വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി 149 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപാണ് മുന്നിൽ നിൽക്കുന്നത്. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി മുന്നിൽ തുടരുകയാണ്.