മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ; ഉന്നതതല യോഗത്തിൽ തീരുമാനം
മുനമ്പം ഭൂമി പ്രശ്നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നും കമ്മീഷൻ പ്രധാനമായും പരിശോധിക്കും.ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരെയാണ് കമ്മീഷനായി നിയോഗിച്ചിട്ടുള്ളത്.
നിയമപരമായ വിഷയങ്ങൾ ഉൾപ്പെടെ യോഗത്തിൽ പരിശോധിച്ചു.നാല് പ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ എടുത്തിട്ടുള്ളത്. അവിടെ താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. ഇനി ഒരു തീരുമാനമാകും വരെ നോട്ടീസുകൾ ഒന്നും നൽക്കരുതെന്ന് വഖഫിനെ അറിയിച്ചു. അത് അവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്, മന്ത്രി പി രാജീവ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.