SportsTop News

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

Spread the love

സന്തോഷ് ട്രോഫി ഫുട്ബോളിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം.റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്.

തിരിച്ചടി നൽകാനുള്ള റെയിൽവേസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേരളത്തിന് മറുപടിയില്ലാത്ത ഒരു ഗോളിന്റെ ജയമുണ്ടായി. ഇടതുവിങ്ങിലൂടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റങ്ങള്‍ കൂടുതലും. ഗനി അഹമ്മദ്, ഷിജിന്‍ എന്നിവരാണ് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കിട്ടിയ അവസരങ്ങളില്‍ റെയില്‍വേസും മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. 39-ാം മിനിറ്റില്‍ റെയില്‍വേസിന്റെ മുന്നേറ്റം ശ്രമകരമായാണ് ഡിഫന്‍ഡര്‍ മനോജ് പ്രതിരോധിച്ചത്. പിന്നാലെ ആദ്യപകുതി അവസാനിച്ചു.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഗോള്‍ കണ്ടെത്താനായി റെയില്‍വേസ് മുന്നേറ്റങ്ങള്‍ ശക്തമാക്കി. 64-ാം മിനിറ്റില്‍ റെയില്‍വേസ് താരത്തിന്റെ ഷോട്ട് ഗോളിനടുത്തെത്തി. ഗോള്‍കീപ്പര്‍ ഹജ്മല്‍ പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ വരയ്ക്കടുത്തെത്തി. പിന്നാലെ ഉഗ്രന്‍ ഗോള്‍ ലൈന്‍ സേവിലൂടെ മനോജ് ഒരിക്കല്‍ കൂടി കേരളത്തെ രക്ഷിച്ചു. പ്രതീക്ഷ നൽകുന്ന വിജയമെന്ന് കേരള പരിശീലകൻ ബിബി തോമസ് പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മൽസരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.