NationalTop News

കള്ളക്കുറിച്ചി വിഷമദ്യദുരന്തം CBI അന്വേഷിക്കും; ഡിഎംകെ സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

Spread the love

കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക്. മദ്രാസ് ഹൈക്കോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

67 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ ബിജെപി ഉൾപ്പടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി അന്വഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടത്. അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് ഡിഎംകെ സർക്കാരിന് കേൾക്കേണ്ടിവന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതുകൊണ്ട് മാത്രം സർക്കാറിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. കൂടല്ലൂരിലും വിഴുപ്പുറത്തും സമാന കേസുകളുണ്ടായിട്ടും സർക്കാർ കർശന നടപടി എടുത്തില്ല. പൊലീസ് വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിട്ടത്. കോടതി നടപടി ഡിഎംകെ സർക്കാരിന് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷ പാർട്ടികൾക്കെല്ലാം വിധി ആയുധമാക്കുമെന്ന് ഉറപ്പാണ്. ഒപ്പം ഡിഎംകെ ഘടകക്ഷിയായ വിസികെ ഉൾപ്പടെയുള്ള പാർട്ടികളും മദ്യനിരോധനം ഉൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാരിന് മുന്നിൽവെയ്ക്കും.