മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് നിരാശയോ?; BJP സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍
മാഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരം തുടരുമെന്ന സൂചന നല്‍കി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടി.വി – പി മാർക്ക് സർവേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മഹാരാഷ്ട്ര
റിപ്പബ്ലിക് ടിവി– പി മാർക്
എൻ.ഡി.എ- 137-157
ഇന്ത്യ സഖ്യം- 126-146
മറ്റുള്ളവർ- 2-8
മാട്രിസ്
എൻ.ഡി.എ- 150-170
ഇന്ത്യ സഖ്യം- 110-130
മറ്റുള്ളവർ- 8-10
ഇലക്ടറൽ എഡ്ജ്
എൻ.ഡി.എ- 118
ഇന്ത്യ സഖ്യം-130
മറ്റുള്ളവർ- 20
ചാണക്യ സ്ട്രാറ്റജിസ്
എൻ.ഡി.എ- 152-160
ഇന്ത്യ സഖ്യം-130-138
മറ്റുള്ളവർ- 6-8
പീപ്പിൾസ് പൾസ്
എൻ.ഡി.എ- 182
ഇന്ത്യ സഖ്യം- 97
മറ്റുള്ളവർ- 9
ബി ജെ പി, ശിവസേന, എന്‍ സി പി തുടങ്ങിയ കക്ഷികളാണ് മഹായുതി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്. മറുപക്ഷത്ത് കോണ്‍ഗ്രസ്, എന്‍ സി പി -എസ്പി, ശിവസേന -യുബിടി എന്നിവർ അടങ്ങുന്ന സഖ്യത്തിന് 126 മുതല്‍ 146 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും റിപ്പബ്ലിക് ടിവി – പി മാർക്ക് സർവേ അവകാശപ്പെടുന്നു. അതായത് ബി ജെ പി സഖ്യത്തിനാണ് മുന്‍തൂക്കെങ്കിലും എതിരാളികളെ പൂർണ്ണമായും എഴുതി തള്ളാനാകില്ല. ചെറുകക്ഷികളും സ്വതന്ത്രരും ഉള്‍പ്പെടേയുള്ളവർ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടാണ് സാധ്യത.
ബുധനാഴ്ചയോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രർ ഉൾപ്പെടെ മുൻ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.