Top NewsWorld

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യയിലേക്ക്; തീയതി ഉടൻ പ്രഖ്യാപിക്കും

Spread the love

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്‌കോയിൽ മോദിയും പുടിനും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും പുടിന്റെ സന്ദർശനം.

റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. യുക്രൈൻ യുദ്ധത്തിനിടയിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കസാനിൽ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നതിനിടെ പുടിനുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.

പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2021 ഡിസംബർ 6 നായിരുന്നു. അന്ന് നരേന്ദ്ര മോദിക്കൊപ്പം ഡൽഹിയിൽ നടന്ന 21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു പുടിൻ എത്തിയത്.