KeralaTop News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി

Spread the love

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന് ഒപി സൗജന്യം ആയിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു.

കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളജുകളിലും നിരക്ക് ഏർപ്പെടുത്തിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിരക്ക് ഏർപ്പെടുത്തുന്നതിനെ എതിർത്ത പ്രതിപക്ഷം യോ​ഗം പൂർത്തിയാകുന്നതിന് മുന്നേ മടങ്ങി.