സിപിഐഎം ബിജെപിയുടെ മാനിഫെസ്റ്റോ പിന്തുടരുന്നു’; മുഖ്യമന്ത്രിക്കും ബിജെപി അധ്യക്ഷനും എതിരെ ലീഗ് മുഖപത്രം
മുഖ്യമന്ത്രിക്കെതിരെ വീണ്ടും ലീഗ് മുഖപത്രം ചന്ദ്രിക. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെയാണ് ലേഖനം. പിണറായിയും സുരേന്ദ്രനും എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബിജെപിയെ പോലെ സിപിഐഎമ്മും വര്‍ഗീയ അജണ്ട പരസ്യമാക്കി. സന്ദീപ് വാര്യര്‍ മതേതര നിലപാട് സ്വീകരിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. അതിനു പിറകെയാണ് കൊടപ്പനക്കല്‍ തറവാട്ടിലെത്തി സാദിഖലി തങ്ങളെ കണ്ടത്. തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ബിജെപിയുടെ മാനിഫെസ്റ്റോയെ പിന്തുടരുന്നത്. സുരേന്ദ്രനും പിണറായിക്കൊപ്പം ചേര്‍ന്നു. അത് സ്വാഭാവികമായി സംഭവിക്കുന്നതല്ല, സിപിഐ എം – ബിജെപി ബാന്ധവത്തിന്റെ ഭാഗം എന്നൊക്കെയാണ് ലേഖനത്തില്‍ പറയുന്നത്.
കള്ളപ്പണ കേസില്‍ ബിജെപി നേതാക്കളെ പിണറായി വിജയന്‍ സംരക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ പ്രഭവ കേന്ദ്രം എന്ന നിലയില്‍ പാണക്കാട് കുടുംബം മതേതര രാഷ്ട്രീയ ചേരിയെ എല്ലാക്കാലവും ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ഇവിടേക്ക് സന്ദീപ് വാര്യര്‍ക്ക് എന്നല്ല വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആര്‍ക്കും കടന്നു വരാമെന്നിരിക്കെ പാലക്കാടിന്റെ ക്ലൈമാക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയ നിലപാട് വ്യക്തമായി. സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അത് മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയ നിഗൂഢതയുണ്ട്. സിപിഐഎം ബിജെപിയുടെ മാനിഫെസ്റ്റോ പിന്തുടരുന്നു എന്നാണത് – ലേഖനത്തില്‍ പറയുന്നു.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഇക്കാര്യത്തില്‍ പിണറായിക്കൊപ്പം ചേര്‍ന്നു. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇരു പാര്‍ട്ടികളുടെയും വര്‍ഗീയമുഖം ഒരുപോലെ വെളിപ്പെടുത്തുന്നതാ ണ്. ഇത് ശരിവെക്കുന്ന ഒരു വാചകം കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് സിപിഎമ്മില്‍ പോകുന്നില്ല എന്ന ചോദ്യത്തിന് ‘വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് പോയതുകൊ ണ്ട് എന്തെങ്കിലും കാര്യമുണ്ടോ’ എന്നായി മൂന്നു സന്ദീപിന്റെ മറുപടി. ബിജെപിയുടെ ബി ടീം ആണ് സിപിഎം പറയുന്നതില്‍ കാര്യമുണ്ടെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണിത് – ലേഖനത്തില്‍ പറയുന്നു.